Image Description

Home Loan

Consumer Service Centre

1st Floor, Sangamam Complex, Opposite Udma Registrar office entrance, Palakkunnu, Kasaragod,671318 Phone: 04672 06 08 06. Working Hours: Monday to Saturday 8.30am to 8.30pm. Sunday 10.30am to 1pm

Products & Services
Home Loan/ഭവന വായ്പ

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. നമ്മൾ ജീവിതത്തിലെ സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ചിലവാകുന്നതും വീട് നിർമ്മാണത്തിന് തന്നെയായിരിക്കും. സ്വന്തം വീടിന്‍റെ സുരക്ഷിതത്വത്തിൽ ലഭിക്കുന്ന സന്തോഷവും സുഖവും മറ്റൊന്നിനും നൽകാൻ സാധിക്കില്ല എന്നതാണ് വസ്തുത. ഭൂരിപക്ഷം ആളുകളും വീട് നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഭവന വായ്പ വഴിയായിരിക്കും. അതുകൊണ്ടു തന്നെ ഭവന വായ്പ എടുക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര രൂപ വായ്പ എടുക്കുന്നു, പലിശ നിരക്ക് എത്രയാണ്, പ്രതിമാസ തിരിച്ചടവ് എത്ര, എന്തൊക്കെ രേഖകൾ ആവശ്യമുണ്ട് തുടങ്ങിയ അനവധി കാര്യങ്ങളുണ്ട്. ബാങ്കിൽ പോയി ഭവന വായ്പ വേണമെന്ന് ആവശ്യപ്പെട്ട ഉടൻ പണം ലഭിക്കില്ല എന്ന് എല്ലാവർക്കുമറിയാം. നിരവധി രേഖകൾ ബാങ്കിന് നൽകേണ്ടി വരും.

Aadhaar financial services നിങ്ങൾക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങൾ.

ഹോം ലോൺ തേടി ബേങ്കുകൾ തോറും കയറിയിറങ്ങുമ്പോഴാണ് ഒരു ലോൺ നേടാനുള്ള ബുദ്ധിമുട്ടുകൾ നാം തിരിച്ചറിയുന്നത്. എല്ലാ ബേങ്കിനും എല്ലാവർക്കും ലോൺ നൽകാൻ കഴിയില്ല എന്നതാണ് സത്യം . ഉദാഹരണത്തിന് 50000 രൂപ ശമ്പളമുള്ള പ്രവാസി SBI ൽ ചെന്നാൽ ലോൺ ലഭിക്കാനുള്ള സാധ്യത കുറവാണ്. കാരണം അവർക്ക് ലോൺ നൽകാനുള്ള കസ്റ്റമർക്ക് കുറഞ്ഞത് 80000 രൂപയെങ്കിലും ശമ്പളം ഉണ്ടായിരിക്കണം എന്ന് നിയമം ഉണ്ട്. ഇവിടെയാണ് ആധാർ ഫിനാൻഷ്യൽ സർവ്വീസസിൻ്റെ പ്രസക്തി. ലോണിന് വേണ്ടി ഞങ്ങളുമായി ബന്ധപ്പെടുന്ന വ്യക്തിയുടെ വരുമാനവും തിരിച്ചടവ് ശേഷിയും മനസിലാക്കി ഞങ്ങൾ അവർക്ക് ലോൺ നൽകാൻ സന്നദ്ധമായ ധനകാര്യ സ്ഥാപനങ്ങളെ കണ്ടെത്തുന്നു. ശേഷം പ്രസ്തുത ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജർമാരുമായി ചർച്ച ചെയ്ത് ലോൺ ലഭ്യമാക്കി തരുന്നു. ആധാർ ഫിനാൻഷ്യൽ സർവ്വീസസിലെ പ്രഗൽഭരായ ലോൺ കൺസൾട്ടൻ്റുമാർ കസ്റ്റമർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനാൽ ചുരുക്കം ഡോക്യുമെൻ്റുകൾ സമർപ്പിച്ച് വളരെ വേഗത്തിൽ കസ്റ്റമർക്ക് വായ്പ ലഭ്യമാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.

ആധാർ ഫിനാൻഷ്യൽ സർവ്വീസസ് മുദ്രാ ലോൺ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നു.

ഒരു മുദ്ര ലോണിൻ്റെ സഹായത്തോടെ നിങ്ങൾ ആരംഭിക്കാനോ വികസിപ്പിക്കാനോ ഉദ്ദേശിക്കുന്ന ബിസിനസ്സുമായി ബന്ധപ്പെട്ട ബിസിനസ് ആശയം, പ്രോജക്റ്റ് ചെലവ്, റവന്യൂ പ്രൊജക്ഷനുകൾ, മറ്റ് അവശ്യ വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഒരു വിശദമായ രേഖയാണ് പ്രോജക്ട് റിപ്പോർട്ട്. വായ്പ നൽകുന്ന സ്ഥാപനത്തിന് പദ്ധതിയുടെ പ്രവർത്തനക്ഷമതയെയും സുസ്ഥിരതയെയും കുറിച്ച് ഇത് വ്യക്തമായ ധാരണ നൽകുന്നു. നന്നായി തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് നിങ്ങളുടെ ബിസിനസ്സിനായി മുദ്ര ലോൺ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. സമഗ്രമായ ഒരു റിപ്പോർട്ട് സൃഷ്ടിക്കുന്നതിന് സമയവും പരിശ്രമവും ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ലോൺ അംഗീകാരത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാനും നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒരു ചുവടുവയ്പ്പ് നടത്താനും കഴിയും. ആധാർ ഫിനാൻഷ്യൽ സർവ്വീസസ് മുദ്രാ ലോൺ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നു

Gallery


Save Contact Share Contact